Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inauguration

പ​ട്ട​യ​മേ​ള സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 26ന്

തൃ​​​ശൂ​​​ർ: പ​​​ട്ട​​​യ​​​മേ​​​ള സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 26നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. രാ​​​വി​​​ലെ 10.30നു ​​​ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു, കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ, പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Kerala

'ഭ്രാ​ന്താ​ല​യം’ ആ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി; കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന പു​രോ​ഗ​തി സ്വ​ന്ത​മാ​യി: മു​ഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നു കേ​ര​ള​ത്തി​ന് സാ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ജ​ത ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ കേ​ര​ളാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ (കി​ഫ്ബി) ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

2016ൽ ​അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോൾ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്ക് എ​ങ്ങ​നെ ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ചി​ന്തി​ച്ച​ത്. ആ ​അ​വ​സ​ര​ത്തി​ലാ​ണ് കി​ഫ്ബി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ച​ത്. കി​ഫ്ബി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഇ​ന്ന് എ​ല്ലാ നി​യോ​ജ​ന​ക മ​ണ്ഡ​ല​ങ്ങ​ളി​ലും വ്യാ​പി​ച്ചു കി​ട​ക്കു​ന്നു. വി​ക​സ​ന​ത്തി​ലൂ​ന്നി​യു​ള്ള പ​വൃ​ത്തി​ക​ളാ​ണ് നാ​ടെ​ങ്ങും ന​ട​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു സാ​ധി​ച്ചു. ഉ​ന്ന​ത വി​ഭ്യാ​ഭ്യാ​സ രം​ഗ​വും മാ​റി. രാ​ജ്യ​ത്തെ 100 മി​ക​ച്ച കോ​ള​ജു​ക​ളി​ൽ 16 എ​ണ്ണ​വും ഇ​ന്നു കേ​ര​ള​ത്തി​ലാ​ണ്.

കി​ഫ്ബി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ നാ​ട്ടി​ലു​ണ്ടാ​യി. മു​ൻ​പ് റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് അ​ക്കാ​ര്യ​ത്തി​ലൊ​ക്കെ വ​ലി​യ മാ​റ്റം വ​ന്നു. ദേ​ശീ​യ പാ​ത​ക​ൾ മാ​ത്ര​മ​ല്ല, ഇ​ന്നു സാ​ധാ​ര​ണ റോ​ഡു​ക​ളും വ​ലി​യ രീ​തി​യി​ൽ മാ​റി. ന​മു​ക്കു നേ​രി​ട്ടു കാ​ണാ​നാ​കു​ന്ന മാ​റ്റ​മാ​ണ് കി​ഫ്ബി​യി​ലൂ​ടെ സം​ഭ​വി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

’ഭ്രാ​ന്താ​ല​യം’ ആ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി​യെ​ന്നും ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്ക് ഇ​തി​ൽ വ​ലി​യ പ​ങ്കു​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. കി​ഫ്ബി​യു​യു​ടെ പ്ര​സ​ക്തി ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്നും പ​ഴ​യ​കാ​ല കേ​ര​ള​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് കാ​ണു​ന്ന സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ഒ​രു​കാ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ണെ​ന്ന് വി​വേ​കാ​ന​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ചു. ലോ​കം അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​മു​ള്ള നാ​ടാ​യി ഈ ​ഭ്രാ​ന്താ​ല​യം ഇ​ന്നു മാ​റി. ന​വോ​ത്ഥാ​ന​ത്തി​നു ശ​രി​യാ​യ പി​ന്തു​ട​ർ​ച്ച കേ​ര​ള​ത്തി​നു​ണ്ടാ​യി. ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ കി​ഫ്ബി​യെ​ക്കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും അ​സാ​ധ്യം എ​ന്ന ഒ​രു വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ല്ലാ രം​ഗ​വും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. ഭാ​വി​ത​ല​മു​റ​യ്ക്ക് ന​മ്മെ കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള വി​ക​സ​ന​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ​ത്. ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടു​ള്ള ഗു​ണം സ​മൂ​ഹ​ത്തി​നാ​ണ്. ഇ​ത് ദാ​രി​ദ്ര്യം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. ഒ​രു ഗ​തി​യു​മി​ല്ലാ​ത്ത​വ​ർ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന 2,000 രൂ​പ​യു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ലി​യ സ​ഹാ​യ​മാ​ണ്. മു​ൻ​പ് ഇ​ത് ആ​ലോ​ചി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു

കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ 25 വ​ർ​ഷ​ത്തി​നി​ടെ 95,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കി​ഫ്ബി വ​ഴി അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്നു പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ച്ച ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​തി​ൽ നാ​ലി​ൽ ഒ​ന്നു പ​ദ്ധ​തി​ക​ൾ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണു ന​ട​പ്പാ​ക്കി​യ​തെ​ന്നും നാ​ലി​ൽ മൂ​ന്നു ശ​ത​മാ​നം പ​ദ്ധ​തി​ക​ൾ ര​ണ്ടാം പി​ണ​റാ​യി സ​ർക്കാരി​ന്‍റെ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​ഫ്ബി അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ മി​നി ആ​ന്‍റ​ണി സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ കി​ഫ്ബി സ്മ​ര​ണി​ക​യു​ടെ​യും കി​ഫ്ബി മ​ല​യാ​ളം മാ​സി​ക​യു​ടെ​യും പ്ര​കാ​ശ​ന​വും മി​ക​ച്ച പ​ദ്ധ​തി നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ, ക​രാ​റു​കാ​ർ, വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

കി​ഫ്ബി​യെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം വി​ര​ൽ​തുമ്പിൽ ല​ഭ്യ​മാ​കു​ന്ന ബോ​ട്ട് സോ​ഫ്റ്റ്‌വെ​യ​ർ ലോ​ഞ്ചിന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കി​ഫ്ബി സി​ഇ​ഒ ഡോ.​ കെ.​എം. ​ഏ​ബ്ര​ഹാം ’ന​വ​കേ​ര​ള ദ​ർ​ശ​ന​വും കി​ഫ്ബി​യും’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, ജി.​ആ​ർ.​അ​നി​ൽ, ചിഞ്ചു​റാ​ണി, ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​ഫ്ബി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​പി. പു​രു​ഷോ​ത്ത​മ​ൻ ന​ന്ദി പ​റ​ഞ്ഞു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ചൊവ്വാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ൽ സെ​മി​നാ​ർ സെ​ഷ​നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

District News

ക​ർ​ഷ​ക ഉ​ണ​ർ​വ് പ്രൊഡ്യൂസർ കന്പനി ഉ​ദ്ഘാ​ട​നം

ക​ണ​മ​ല: ന​ബാ​ർ​ഡി​ന്‍റെ​യും പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ റാ​ന്നി, പെ​രു​നാ​ട്, വെ​ച്ചൂ​ച്ചി​റ, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചെ​റു​കി​ട,നാ​മ​മാ​ത്ര ക​ർ​ഷ​ക​രു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി രൂ​പീ​കൃ​ത​മാ​യ ക​ർ​ഷ​ക ഉ​ണ​ർ​വ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ലി​മി​റ്റ​ഡി​ന്‍റെ​യും ക​ണ​മ​ല സ​ബ് ഓ​ഫീ​സി​ന്‍റെ​യും ഉ​ത്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.


പി​ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. സാ​ബു ജോ​ൺ പ​ന​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ഡി​എ​സ് പ്രോ​ഗ്രാം ഡ​യ​റ​ക്‌​ട​ർ ഡോ. ​സി​ബി ജോ​സ​ഫ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ക​ന്പ​നി ചെ​യ​ർ​മാ​ൻ കെ.​ജെ. തോ​മ​സ്, പി​ഡി​എ​സ് പ്രോ​ഗ്രാം ഡ​യ​റ​ക്‌​ട​ർ ഡോ. ​സി​ബി ജോ​സ​ഫ്, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി, എ‍​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് തെ​ക്കേ​മു​റി, വി​ഷ്ണു, ജി​ജി കു​ര്യ​ൻ തു​ണ്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

"ന​ല്ല​ത് അം​ഗീ​ക​രി​ക്കാ​ൻ ചി​ല​ര്‍​ക്ക് പ്ര​യാ​സം, എ​ല്ലാം ജ​നം തി​രി​ച്ച​റി​യു​ന്നു​ണ്ട്': മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: എ​ല്ലാ​കാ​ര്യ​ത്തെ​യും എ​തി​ർ​ക്കു​ന്ന​താ​ണോ പ്ര​തി​പ​ക്ഷ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​ക​ണം. ക​ണ്‍​മു​ന്നി​ലു​ള്ള നേ​ട്ട​ങ്ങ​ൾ പ്ര​തി​പ​ക്ഷം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും ‌ജ​ന​ങ്ങ​ൾ എ​ല്ലാം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ഴി​ക്കോ​ട് ക​ല്ലു​ത്താ​ൻ ക​ട​വി​ലെ പു​തി​യ മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ന​ല്ല​ത് അം​ഗീ​ക​രി​ക്കാ​ൻ ചി​ല​ർ​ക്ക് പ്ര​യാ​സ​മു​ണ്ട്. അ​താ​ണ് ഇ​വി​ടെ ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്. ഒ​രു​പാ​ട് നാ​ട​ക​ങ്ങ​ള്‍ കാ​ണേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ക്കാ​രു​ടെ കൂ​ടെ നി​ന്ന​വ​രി​ൽ ചി​ല​ർ ഇ​പ്പോ​ഴി​ല്ല. എ​ന്താ​ണ് ന​ല്ല കാ​ര്യ​ത്തെ അം​ഗീ​ക​രി​ക്കാ​ത്ത​ത്? എ​ന്താ​ണ് ഇ​തി​നു​പി​ന്നി​ലെ ചേ​തോ​വി​കാ​രം? നാ​ടി​ന് ഗു​ണം ചെ​യ്യു​ന്ന കാ​ര്യം അം​ഗീ​ക​രി​ക്കേ​ണ്ട​ത​ല്ലേ? മ​ത്സ​രം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്ക​ണം.

പ്ര​തി​പ​ക്ഷം ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ നി​ന്നും വി​ട്ട് നി​ൽ​ക്കു​ന്നു. സ്ഥ​ലം എം​പി​യും പ​രി​പാ​ടി​യി​ൽ ഇ​ല്ല. എ​ല്ലാ​കാ​ര്യ​ത്തെ​യും എ​തി​ർ​ക്കു​ന്ന​ത് ആ​ണോ പ്ര​തി​പ​ക്ഷം? പ്ര​തി​പ​ക്ഷം തി​രു​ത്തു​മെ​ന്ന് ക​രു​തു​ന്നി​ല്ല. അ​ത് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​മെ​ന്നും ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പു​തി​യ മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് ക​ല്ലു​ത്താ​ൻ ക​ട​വി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ​തി​രേ ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​നും വ​ഴി​വ​ച്ചു.

Kerala

ഉ​ദ്ഘാ​ട​ന​ത്തി​ന് വ​രു​ന്ന​ത് ഉ​ടു​പ്പി​ടാ​ത്ത സി​നി​മ താ​ര​ങ്ങ​ള്‍: യു. ​പ്ര​തി​ഭ

ആ​ല​പ്പു​ഴ: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ദാ​ചാ​ര പ്ര​സം​ഗ​വു​മാ​യി യു. ​പ്ര​തി​ഭ എം​എ​ൽ​എ. ക​ട ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍​ക്ക് ഉ​ടു​പ്പി​ടാ​ത്ത സി​നി​മ താ​ര​ങ്ങ​ളെ​യാ​ണ് കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് സി​നി​മ​ക്കാ​രോ​ട് ഒ​രു ത​രം ഭ്രാ​ന്താ​ണെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു.

കാ​യം​കു​ളം എ​രു​വ ന​ള​ന്ദ ക​ലാ​സാം​സ്കാ​രി​ക വേ​ദി ഗ്ര​ന്ഥ​ശാ​ല​യു​ടെ 34 വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​വേ​ദി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ഭ. ഉ​ടു​പ്പി​ടാ​ത്ത സി​നി​മാ​താ​ര​ങ്ങ​ളെ ഉ​ദ്ഘാ​ട​ന​ത്തി​നു കൊ​ണ്ടു​വ​രു​ന്ന​താ​ണ് ഒ​രു പു​തി​യ സം​സ്കാ​രം. ഇ​ത്ര​യ്ക്ക് വാ​യി​നോ​ക്കി​ക​ൾ ആ​ണോ കേ​ര​ള​ത്തി​ലെ മ​നു​ഷ്യ​ർ എ​ന്നും പ്ര​തി​ഭ പ്ര​സം​ഗ​ത്തി​നി​ടെ ചോ​ദി​ച്ചു.

ഉ​ടു​പ്പി​ടാ​ത്ത സി​നി​മ താ​ര​ങ്ങ​ൾ വ​ന്നാ​ൽ എ​ല്ലാ​രും അ​ങ്ങോ​ട്ട് ഇ​ടി​ച്ചു ക​യ​റും. അ​ത്ത​രം രീ​തി​ക​ൾ മാ​റ്റ​ണം. തു​ണി ഉ​ടു​ത്ത് വ​ന്നാ​ൽ മ​തി എ​ന്ന് പ​റ​യ​ണം. ഇ​തൊ​ക്കെ പ​റ‍​യു​ന്ന​ത് സ​ദാ​ചാ​രം ആ​ണെ​ന്ന് പ​റ​ഞ്ഞ് ത​ന്‍റെ നേ​രെ വ​ര​രു​തെ​ന്നും മാ​ന്യ​മാ​യ വ​സ്ത്ര​ധാ​ര​ണം അ​നു​സ​രി​ക്കേ​ണ്ട​ത് ത​ന്നെ​യാ​ണെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു.

തു​ണി ഉ​ടു​ക്കാ​നും ഉ​ടു​ക്കാ​തി​രി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മു​ള്ള നാ​ട്ടി​ലാ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. ദി​ഗം​ബ​ര​ന്മാ​രാ​യി ന​ട​ക്കാ​ന്‍ ഒ​രാ​ള്‍ തീ​രു​മാ​നി​ച്ചാ​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട അ​വ​കാ​ശ​മൊ​ന്നും ന​മു​ക്കി​ല്ല. ഇ​പ്പോ​ൾ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​രു ഒ​ളി​ഞ്ഞു​നോ​ട്ട പ​രി​പാ​ടി​യു​ണ്ട്. മ​റ്റു​ള്ള​വ​ർ ഉ​റ​ങ്ങു​ന്ന​ത് ഒ​ളി​ഞ്ഞു നോ​ക്കു​ന്ന​താ​ണ് പ​രി​പാ​ടി. അ​വ​രു​ടെ വ​സ്ത്രം ഇ​റു​കി​യ​താ​ണോ എ​ന്നൊ​ക്കെ ക​മ​ന്‍റ് ചെ​യ്യു​ന്ന​താ​ണ് രീ​തി​യെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു.

Latest News

Up